Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thieves

Kottayam

ചീ​​പ്പു​​ങ്ക​​ലി​​ൽ മോ​​ഷ്ടാ​​ക്ക​​ളു​​ടെ വി​​ള​​യാ​​ട്ടം

കു​​മ​​ര​​കം: ചീ​​പ്പു​​ങ്ക​​ലി​​ലും പ​​രി​​സ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും മോ​​ഷ്ടാ​​ക്ക​​ളു​​ടെ ശ​​ല്യം ഏ​​റി വ​​രു​​ന്ന​​താ​​യി പ​​രാ​​തി. അ​​ടു​​ത്ത​​കാ​​ല​​ത്താ​​യി ബോ​​ട്ടു​​ക​​ളി​​ൽ​നി​​ന്ന് പെ​​ട്രോ​​ളും ബോ​​ട്ടി​​ലെ മ​​റ്റു അ​​നു​​ബ​​ന്ധ സാ​​ധ​​ന​​ങ്ങ​​ളും മോ​​ഷ​​ണം പോ​​കു​​ന്ന​​ത് പ​​തി​​വാ​ണ്.

ബോ​​ട്ട് ഉ​ട​മ​ക​ൾ സി​​സി​​ടി​​വി കാ​​മ​​റ സ്ഥാ​​പി​​ച്ചി​​ട്ടും ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി​​യി​​ൽ സ​​മീ​​പ​​ത്തു​​ള്ള വീ​​ട്ടി​​ലെ മോ​​ട്ടോ​​റും 50 കി​​ലോ​​ഗ്രാം ഇ​​രു​​മ്പു​​ക​​മ്പി​​യും മോ​​ഷ​​ണം പോ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ന​​ട​​ന്ന ശ്രീ ​​നാ​​രാ​​യ​​ണ​​ഗു​​രു സ​​മാ​​ധി ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ചീ​​പ്പു​​ങ്ക​​ൽ പാ​​ല​​ത്തി​​നു സ​​മീ​​പം ശ്രീ​നാ​രാ​യ​ണ ഗു​​രു​​വി​ന്‍റെ ചി​​ത്രം സ്ഥാ​​പി​​ച്ച പീ​​ഠ​​വും മോ​​ഷ്ടാ​​ക്ക​​ൾ അ​​പ​​ഹ​​രി​​ച്ചു. സം​​ഭ​​വം സം​​ബ​​ന്ധി​​ച്ച് കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ചീ​​പ്പു​​ങ്ക​​ൽ ഭാ​​ഗ​​ത്ത് രാ​​ത്രി​​കാ​​ല പെ​​ട്രോ​​ളിം​​ഗ് ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

Kerala

പാ​ല​ക്കാ​ട്ട് സ്വ​ർ​ണ​മെ​ന്ന് ക​രു​തി മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത് മു​ക്കു​പ​ണ്ടം

പാ​ല​ക്കാ​ട്: സ്വ​ർ​ണ​മെ​ന്ന് ക​രു​തി മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത് മു​ക്കു​പ​ണ്ടം. പാ​ല​ക്കാ​ട് പ​രു​തൂ​രി​ലാ​ണ് സം​ഭ​വം.

കൊ​ടു​മു​ണ്ട ഉ​രു​ളാം​പ​ടി സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ടി​ന്‍റെ ഗ്രി​ല്ല് ത​ക​ർ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മു​ക്കു​പ​ണ്ട​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഗ്രി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് വീ​ട്ടി​ന​ക​ത്ത് ക​യ​റി​യ​ത്. മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന വി​വി​ധ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ മു​ജീ​ബ് റ​ഹ്മാ​ൻ തൃ​ത്താ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

National

മൈ​സൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ ജ്വ​ല്ല​റി​യി​ൽ തോ​ക്ക് ചൂ​ണ്ടി കൊ​ള്ള; 4.5 കോ​ടി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു

ബം​ഗു​ളൂ​രു: മൈ​സൂ​രി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ പ​ട്ടാ​പ്പ​ക​ൽ തോ​ക്ക് ചൂ​ണ്ടി വ​ൻ ക​വ​ർ​ച്ച. മോ​ഷ്ടാ​ക്ക​ൾ 4.5 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ കൊ​ള്ള​യ​ടി​ച്ചു.

അ​ഞ്ചം​ഗ സം​ഘ​മാ​ണ് കൊ​ള്ള ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൈ​സൂ​രു ഹു​ൻ​സൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള സ്‌​കൈ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്.

ഏ​പ്രി​ൽ 27നാ​യി​രു​ന്നു ജ്വ​ല്ല​റി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ജീ​വ​ന​ക്കാ​രെ​യും ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ വ​ന്ന​വ​രെ​യും തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി​യാ​യി​രു​ന്നു കൊ​ള്ള.

ര​ണ്ട് മോ​ട്ടോ​ർ ബൈ​ക്കി​ൽ എ​ത്തി​യ സം​ഘം തോ​ക്ക് ചൂ​ണ്ടി ഷോ​റൂ​മി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഷോ​റൂ​മി​ലെ സി​സി​ടി​വി​യി​ൽ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, ഷോ​റൂം മാ​നേ​ജ​ർ അ​സ്ഹ​റി​ന് നേ​രെ അ​ക്ര​മി​ക​ൾ വെ​ടി​വ​ച്ചു​വെ​ങ്കി​ലും ഇ​യാ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അ​ക്ര​മി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up